ചെമ്പിലോട് പഞ്ചായത്തിലെ മൗവ്വഞ്ചേരിയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ട ഹോട്ടലിന് പിഴ ചുമത്തി. താഴെ മൗവഞ്ചേരിയിലെ ഫലാഫിൽ കഫെ എന്ന ഹോട്ടലിനാണ് 5000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. മൂന്നുമാസം മുമ്പ് ഇതേ ഹോട്ടലിൽ പരിശോധന നടത്തി അപാകതകൾ പരിഹരിക്കാൻ മുന്നറിയിപ്പ് നൽകിയെങ്കിലും തുടർ പരിശോധനയിലും പ്രശ്നങ്ങൾ പരിഹരിക്കാത്തതിന്നെ തുടർന്നാണ് പിഴ ചുമത്തി നടപടി സ്വീകരിച്ചത്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത പി.വി, എന്നിവർ പങ്കെടുത്തു.