Zygo-Ad

ഇന്ത്യ ഗവൺമെന്റിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം പ്രസാദ് ഭാസ്കരക്ക്

 


കണിച്ചാർ: ഇന്ത്യ ഗവൺമെന്റിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം കണിച്ചാർ സ്വദേശിയായ  പ്രസാദ് ഭാസ്കരക്ക്. 30 വർഷമായി നൃത്ത രംഗത്തെ പ്രവർത്തനവും സമഗ്ര സംഭാവനയും വിലയിരുത്തിയാണ് ഈ അവാർഡിന് പ്രസാദ് ഭാസ്കരയെ തെരഞ്ഞെടുത്തത്. 

നൃത്ത ഗാനരചന രംഗത്തും, നൃത്താവിഷ്കാര രംഗത്തും, കലോത്സവ രംഗത്തും, ദേശീയ നൃത്തോൽസവങ്ങളിലും ഏറെക്കാലമായി സജീവ സാന്നിധ്യമായി തുടരുന്നു. നൃത്ത കലാകാരന്മാരുടെ കൂട്ടായ്മയായ നൃത്ത സമന്വയം കലാഗൃഹം ICDPAT സ്ഥാപകനും ജനറൽ സെക്രട്ടറിയുമാണ് പ്രസാദ് ഭാസ്കര. ഭാരതകലാഞ്ജലി സ്കൂൾ ഓഫ് ആർട്സിന്റെ ഡയറക്ടർ സ്ഥാനവും വഹിക്കുന്നു. ഈ മാസം 14 ന് തിരുവനന്തപുരത്ത് വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

2013 നാട്യമയൂരം നാഷണൽ അവാർഡ്,  2013ൽ നിത്യ കൗമുദി നാഷണൽ അവാർഡ്, 2014 നാട്യ കലാചാര്യ തുടങ്ങിയ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

 ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചു വരുന്നു.

 പരേതനായ ദാമോദരൻടെയും  ജാനകിയുടെയും മകനാണ്.

ഭാര്യ :പ്രസീന  മക്കൾ അവനിജ പ്രസാദ്,ആദിലക്ഷ്‌മി പ്രസാദ്,ആര്യാഹി പ്രസാദ്

വളരെ പുതിയ വളരെ പഴയ