ഇരിക്കൂർ: ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസില്‍ അബ്ദുള്‍ റൗഫ് (39) നെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തുന്നതാണ് പ്രതിയുടെ രീതി.
കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ഷാബു സിയുടെയും ശ്രീകണ്ടാപുരം എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലത്തീഫിന്റെയും നേതൃത്വത്തില്‍ കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സക്വാഡും ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.
ശ്രീകണ്ഠാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സക്വാഡ് അസി: എക്സൈസ് ഇൻസ്പെക്ടർ അനില്‍കുമാർ പി.കെ, അബ്ദുള്‍ നാസർ.ആർ.പി, രത്നാകരൻ, അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അജിത്ത് 'സി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ സുഹൈല്‍' പി.പി,ജലീഷ് പി , സി.ഇ ഒ മാരായ രമേശൻ, ഷാൻ, അഖില്‍ ജോസ്, മല്ലിക , സിവില്‍ എക്സൈസ് ഡ്രൈവർ കേശവൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.