മട്ടന്നൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം പുഷ്പാവതിയാണ് മരിച്ചത്.
വീട്ടിലെ കുളിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പില്‍ നിന്നാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കാറുള്ളത്. വെള്ളം ചൂടാക്കുമ്പോള്‍ അബദ്ധത്തില്‍ ദേഹത്ത് തീപിടിച്ചതാകാമെന്നാണ് സംശയം.