Zygo-Ad

ഇരിക്കൂറില്‍ നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചു കയറി അപകടം; നിരവധി പേര്‍ക്ക് പരുക്ക്


ഇരിക്കൂർ : ഇരിക്കൂറില്‍ നിയന്ത്രണം വിട്ട വാൻ കാറിലും ബൈക്കിലും ഇടിച്ചു കയറി അപകടം. ഇരിക്കൂർ ഗവ. ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു.

സാരമായി പരുക്കേറ്റവരെ കണ്ണുരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇരിക്കൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ