Zygo-Ad

പിണറായിയിൽ ഗതാഗത നിയന്ത്രണം: രാമുണ്ണിപ്പീടിക - കോളാട് പാലം റോഡ് നാളെ മുതൽ അടച്ചിടും

 


തലശ്ശേരി: അർബൻ ആർട്ടീരിയർ ഗ്രിഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ പിണറായി പഞ്ചായത്തിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാമുണ്ണിപ്പീടിക - കോളാട് പാലം റോഡിൽ (0/000 മുതൽ 0/600 കി.മീ വരെ) ജനുവരി 17 മുതൽ ജനുവരി 29 വരെയാണ് വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചത്.

റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ റൂട്ടിലൂടെ യാത്ര ചെയ്യേണ്ടവർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.


വളരെ പുതിയ വളരെ പഴയ