Zygo-Ad

വയോധികയുടെ മരണം: നിലത്ത് വീണു തലയിടിച്ചെന്ന് പ്രാഥമിക നിഗമനം


കൂത്തുപറമ്പ്: പൂക്കോട് അമൃത വിദ്യാലയത്തിന് സമീപം വീട്ടില്‍ തനിച്ച്‌ താമസിക്കവെ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്കരിച്ചു.

പൂക്കോട് ജെറുസലേമില്‍ സി.കെ. അന്നമ്മയാണ് (80) മരിച്ചത്. വാക്കർ തെന്നി നിലത്ത് വീണു തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നടക്കാൻ പ്രയാസമുള്ള ഇവർ വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഭാവനയ്ക്കായി എത്തിയവരാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്തിയത്.

കൂത്തുപറമ്പ് എസ്‌ഐ ടി.എം. വിപിനിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍ നിന്നുള്ള ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും ഇന്നലെ രാവിലെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. 

തുടർന്ന് മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് ബർണശേരി കത്തീഡ്രലില്‍ സംസ്കാരം നടത്തിയത്.

വളരെ പുതിയ വളരെ പഴയ