കൂത്തുപറമ്പ്: മട്ടന്നൂർ - കൂത്തുപറമ്പ് റോഡിലെ വട്ടപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ ഉടൻ തന്നെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പ സമയം ഗതാഗത തടസ്സം നേരിട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
