കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് ബഷീർ ചെറിയാണ്ടി പതാക ഉയർത്തി.
തുടർന്ന് നടന്ന മദ്റസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളുടെ ഉദ്ഘാടനം ഖത്തീബ് സ്വാദിഖലി നിർവ്വഹിച്ചു. ചടങ്ങിൽ നിസാർ മേക്കാട്ട്, ഇ.വി. സെയ്ദു, കെ. മുസ്തഫ മാസ്റ്റർ, എം.കെ. സുബൈർ, വി.പി. അഹമ്മദ്, പി.കെ. ഉസ്മാൻ, ടി.കെ. മഹമൂദ്, ഹസൈനാർ മൗലവി, കോയ ഉസ്താദ് എന്നിവർ സംബന്ധിച്ച് പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മൗലിദ് സദസ്സും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
