പാട്യം: ബീക്കൺ ടൗൺ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി പാട്യം ഗ്രാമപഞ്ചായത്തിൽ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീപ്കുമാർ നിർവ്വഹിച്ചു.
പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ മുന്നോടിയായാണ് വിപുലമായ ജനകീയ സമിതിക്ക് രൂപം നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു.
