Zygo-Ad

കതിരൂർ ഗവ. സ്കൂളിൽ എൻ.എസ്.എസ് വിജയതീരം പദ്ധതി ഉദ്ഘാടനം ചെയ്തു

 


കതിരൂർ: കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വിജയതീരം പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ബിനോയ് എൻ.എൻ.ജെ നിർവ്വഹിച്ചു. ഒക്ടോബറിൽ നടക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് വിജയതീരം.

കതിരൂർ സ്കൂളിൽ ആറ് ബാച്ചുകളിലായി മുന്നൂറ്റമ്പതിലധികം കുട്ടികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഉദ്ഘാടനത്തിന് ശേഷം നടന്ന മോട്ടിവേഷൻ ക്ലാസിന് നിഷാത്ത് മുഹമ്മദ് ടീച്ചർ നേതൃത്വം നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഫൈസൽ പി.കെ, വളണ്ടിയർ ഫാത്തിമ സിയ ഷംസ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ