Zygo-Ad

കൂത്തുപറമ്പ് സബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്‌മരണം സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുമ സോമനാഥ് നിർവ്വഹിച്ചു. അഡ്വ. പ്രദീപ് വട്ടിപ്രം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ. പി. പ്രകാശൻ, പ്രശാന്ത് ചന്ദ്രോത്ത്, കെ. രഞ്ജൻ, അനൂപ് കുമാർ, പി. ദിവാകരൻ, കെ. മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മഹാത്മാഗാന്ധിയുടെ ആശയങ്ങളും ദർശനങ്ങളും ഇന്നത്തെ സമൂഹത്തിൽ പ്രസക്തമാണെന്ന് യോഗത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ