Zygo-Ad

കൂത്തുപറമ്പ് നഗരസഭയിൽ ജെൻഡർ ബ്രിഗേഡ് രൂപീകരണവും ദുരന്തനിവാരണ ബോധവൽക്കരണ പരിശീലനവും സംഘടിപ്പിച്ചു


കൂത്തുപറമ്പ് (കണ്ണൂർ): കൂത്തുപറമ്പ് നഗരസഭ, കുടുംബശ്രീ സി.ഡി.എസ്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജെൻഡർ ബ്രിഗേഡ് രൂപീകരണവും ദുരന്തനിവാരണ ബോധവൽക്കരണ പരിശീലനവും സംഘടിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. കൂത്തുപറമ്പ് ഫയർ ആൻഡ് റെസ്‌ക്യൂ ടീം അംഗങ്ങൾ പരിശീലനത്തിന് നേതൃത്വം നൽകി.

അഗ്നിരക്ഷാ മാർഗ്ഗങ്ങൾ, പ്രഥമശുശ്രൂഷ, ദുരന്തമുഖങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രായോഗിക പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകളും നൽകി. നഗരസഭാ ജനപ്രതിനിധികൾ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, ജെൻഡർ റിസോഴ്‌സ് സെന്റർ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ