കൂത്തുപറമ്പ് (കണ്ണൂർ): സൗത്ത് ആമ്പിലാട് ഗ്രാമദീപം വായനശാല & ഗ്രന്ഥാലയത്തിന്റെ (രജി. നമ്പർ: 6218) ആഭിമുഖ്യത്തിൽ ‘ഗ്രാമദീപം കലാവേദി’ രൂപീകരിച്ചു. പ്രദേശത്തെ കലാകാരന്മാരെയും കലാസ്വാദകരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനും വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കലാവേദിക്ക് രൂപം നൽകിയത്.
നവംബർ 27-ന് ചേർന്ന രൂപീകരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമദീപം വായനശാല പ്രസിഡന്റ് ഇക്കിലിശ്ശേരി രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സുജേഷ് എം. സ്വാഗതം ആശംസിച്ചു.
വിവിധ കലാമേഖലകളിൽ അഭിരുചിയും പ്രാവീണ്യവുമുള്ളവരെ ഉൾപ്പെടുത്തി ഒമ്പതംഗ ഭരണസമിതിയെയും ആറ് ക്ഷണിതാക്കളെയും യോഗം തിരഞ്ഞെടുത്തു. കലാവേദിയുടെ ഭാരവാഹികളായി അനിൽ ഇടവനയെ ചെയർമാനായും സുജേഷ് എം.-നെ കൺവീനറായും തിരഞ്ഞെടുത്തു. സുധീഷ് ആർ. (സംഗീത വിഭാഗം), ശ്രുതി ദാസ് (ശാസ്ത്രീയ നൃത്തം & കലകൾ) എന്നിവരാണ് വൈസ് ചെയർമാൻമാർ. ദിവ്യ രാമകൃഷ്ണൻ (തനത് കലകൾ & സംഘനൃത്തങ്ങൾ), ബൈജു പി. (നാടൻ കലകൾ) എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.
നീതു പ്രജോഷ് (യോഗ ഡാൻസ് & ആധുനിക നൃത്തങ്ങൾ), പ്രമേശൻ പുറമേരി (അഭിനയ കലകൾ & അരങ്ങ്), സുഭാഷ് ആർ. (ചിത്രകല, സാഹിത്യം & മറ്റ് കലാമേഖലകൾ) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. നീതു രാരീഷ്, ജീന ജിതേഷ്, പ്രസാദ് പുറമേരി, രാജേഷ് എൻ., സിദ്ധാർത്ഥ്, രഘുനാഥൻ പി.കെ. എന്നിവരെ യോഗം ക്ഷണിതാക്കളായും തിരഞ്ഞെടുത്തു.
