Zygo-Ad

കൂത്തുപറമ്പിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി ; മണ്ണിനടിയിൽ സൂക്ഷിച്ച 1000 ലിറ്റർ വാഷും, 15 ലിറ്റർ ചാരായവും നശിപ്പിച്ചു

കൂത്തുപറമ്പ് :കൂത്തുപറമ്പിൽ വ്യാജമദ്യ നിർമ്മാണ മേഖലയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധന യിൽ വൻ വാറ്റ് കേന്ദ്രം തകർന്നു. 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടിച്ചെടുത്ത് നശിപ്പിച്ചു. കൂത്തുപറമ്പ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വി.വി. ബിജുവിന്റെ നേതൃത്വ ത്തിലാണ് നിടുംപൊയിൽ, കറ്റാട് ഭാഗങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്. 100 ലിറ്റർ വീതം കൊള്ളുന്ന പത്ത് പ്ലാസ്റ്റിക്ക് ബാരലുകൾ മണ്ണിൽ കുഴിയുണ്ടാക്കിയാണ് സൂക്ഷിച്ചിരുന്നത്. ബാരലുകൾ കുഴിയിൽ താഴ്ത്തിയതിന് ശേഷം ചപ്പ് ചവറുകൾ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 ലിറ്റർ ചാരായം കണ്ടെത്തിയത്. പ്രതികളെകണ്ടെത്താൻ ആയില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രിവന്റീവ് ഓഫീസർ കെ.കെ. നജീബ്, സിവിൽ ഓഫീസർമാരായ എം. ബിജേഷ്, പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, എ.എം. ബിനീഷ്കുമാർ, എം. സുബിൻ, സി.കെ. ശജേഷ്, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവ രും പരിശോധന സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ