കൂത്തുപറമ്പ്: വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. കൂത്തുപറമ്പ് സീക്ക് കോളജിന് സമീപം പി.ടി.എസ് പാറാലിലെ സജിമ കാരായി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി.പി.എം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രീഷ്യനുമായ എം.കെ. പവിത്രന്റെ ഭാര്യയാണ് പരേതയായ സജിമ.
മക്കൾ: സജിത്രൻ (വിദ്യാർത്ഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർത്ഥി, റാണി ജയ് സ്കൂൾ, നിർമലഗിരി).
സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 4 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും.
