ചെറുവാഞ്ചേരി: ജോലിസ്ഥലത്ത് വച്ച് ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ചെറുവാഞ്ചേരി കണ്ണവം ഉന്നതി ഖാദി ബോർഡിലെ വൈശാഖ് നിവാസിൽ വിവേക് (24) ആണ് വീരാജ്പേട്ടയിൽ വച്ച് മരണപ്പെട്ടത്.
വീരാജ്പേട്ടയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു വിവേക്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
