കൂത്തുപറമ്പ്: കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ നഗരസഭാ ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
