സമസ്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കൊയ്യോട് പി പി ഉമർ മുസ്ലിയാർക്ക് കതിരൂരിൽ കതിരൂർ മേഖല സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കതിരൂർ, താഴത്ത് പള്ളി, ചുണ്ടങ്ങാപൊയിൽ, പുല്യോട്, ഉക്കാസ് മൊട്ട മഹല്ലുകൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കതിരൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സ്കൗട്ട്, ദഫ് ടീമുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് ഉമർ മുസ്ലിയാരെ ജുമാമസ്ജിദ് പരിസരത്തേക്ക് ആനയിച്ചത്. സയ്യിദ് സഫ് വാൻ കോയ തങ്ങൾ ഏഴിമല സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ കെ അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷനായി.
ജനറൽ കൺവീനർ ബഷീർ ചെറിയാണ്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇബ്രാഹിം ബാഖവി പന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖാസിയായ ഉമർ മുസ്ലിയാരെ വിവിധ മഹല്ലുകളും സംഘടനകളും വ്യക്തികളും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് പി എം ദാവൂദ്, അബ്ദുൽ നാസർ കെ എസ് എ, ടി കെ നസീർ, ഇ കെ ആസിഫ്, എം എ നിസാർ, ആഷിഫ് ഉക്കാസ് മൊട്ട, സി പി നൂറുദ്ദീൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. കതിരൂർ ജുമാ മസ്ജിദ് ഖത്തീബ് ഇസ്ഹാഖ് സഅദി പ്രാർത്ഥന നിർവ്വഹിച്ചു.
ചടങ്ങിൽ റഹീം അരങ്ങോത്ത്, ഫൈസൽ കളത്തിൽ, ടി അഷറഫ്, നാസർ സഖാഫി, സഅദ് സൽമാൻ ഫൈസി, ശരീഫ് മന്നാനി, സ്വാദിഖലി ഉസ്താദ്, എം സി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
