Zygo-Ad

എൻ.എസ്.എസ് 'ധനപാഠം ' സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണം

 


കതിരൂർ : കതിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർക്കായി 'ധനപാഠം 'എന്ന പേരിൽ സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പണത്തിന്റെ മൂല്യം മനസ്സിലാക്കുക, ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയുക, അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്ലാസ് നടത്തിയത്.

വരുമാനം, ചെലവ്, സമ്പാദ്യം,ബജറ്റ് തയ്യാറാക്കൽ, സാമ്പത്തിക ആസൂത്രണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇടയിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിനും പണം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനങ്ങളും ക്ലാസിന്റെ ഭാഗമായി.

ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സംശയാസ്പദമായ ലിങ്കുകൾ വ്യക്തിഗത സാമ്പത്തിക വിവരങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ബോധവൽക്കരണം നൽകി. സൈബർ സെക്യൂരിറ്റിയെക്കുറിച്ചും കൃത്യമായ ദിശാബോധം ക്ലാസിൽ ലഭ്യമാക്കി.

വിദ്യാർത്ഥികളെ ചെറുപ്പം മുതൽ തന്നെ സാമ്പത്തികമായി ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും ഭാവിയിലേക്ക് മികച്ച സാമ്പത്തിക ശീലങ്ങൾ രൂപപ്പെടുത്തുന്നതിനും ധനപാഠം ക്ലാസ് സഹായകമായി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്ലാസ് വേറിട്ട അനുഭവമായി. പ്രശസ്ത പരിശീലകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ പി. കെ. ഫൈസൽ വളണ്ടിയർ ലീഡർമാരായ റിഷ്വിൻ റോഷിത്ത്, അനൗഷ്ക റിജിൻ എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ