Zygo-Ad

ഡൽഹിയിലെ അറസ്റ്റിൽ പ്രതിഷേധം: മട്ടന്നൂരിൽ സി.പി.ഐ.(എം) റോഡ് ഉപരോധിച്ചു


മട്ടന്നൂർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സി.പി.ഐ.(എം) നേതാക്കളെ കേന്ദ്ര പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ സി.പി.ഐ.(എം) നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ടൗൺ കേന്ദ്രീകരിച്ച് പ്രകടനമായി എത്തിയ നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടർന്ന് മട്ടന്നൂർ ടൗണിലും സമീപ പാതകളിലും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പോലീസെത്തി ഉപരോധ സമരം നടത്തിയ പ്രവർത്തകരെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ് പട്രോളിങ്ങും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ