Zygo-Ad

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണശ്രമം; മോഷ്ടാവ് ഓടി രക്ഷപ്പെട്ടു


കൂത്തുപറമ്പ്: പ്രദേശവാസികളെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണശ്രമം. കൂത്തുപറമ്പ് കുനിയിൽപാലത്ത് ഗ്യാസ് ഗോഡൗണിന് സമീപത്തെ കെ. ഷെമിത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.

സംഭവസമയത്ത് ഷെമിത്തിന്റെ വയോധികയായ അമ്മയും ഇവർക്ക് സഹായത്തിനായി എത്തിയ അയൽവാസിയായ സ്ത്രീയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് അന്തേവാസികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഭയന്നുപോയ ഇരുവരും ചേർന്ന് ബഹളം വെക്കുകയും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തതോടെ മോഷ്ടാവ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മോഷ്ടാവിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ