Zygo-Ad

ഉളിക്കലിൽ ചുഴലിക്കാറ്റ്: സ്കൂൾ മേൽക്കൂര പറന്നുപോയി, കാറുകൾക്ക് നാശം; വൻ ദുരന്തം ഒഴിവായി

 


ഇരിട്ടി: ഉളിക്കൽ ടൗണിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ കാറ്റ് ഇരിട്ടി മേഖലയിലും കനത്ത നാശം വിതച്ചു.

വയത്തൂർ യുപി സ്കൂളിന്റെ 15 വർഷം മുൻപ് നിർമ്മിച്ച ആർച്ച് രൂപത്തിലുള്ള മേൽക്കൂര പൂർണ്ണമായും പറന്നുപോയി. ഇത് സ്കൂളിന് പിന്നിലെ മറ്റൊരു കെട്ടിടത്തിന് മുകളിലാണ് പതിച്ചത്. കാറ്റ് വീശുമ്പോൾ സ്കൂളിൽ ആരുമില്ലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പറന്നുപോയ മേൽക്കൂര വീണ് താഴെ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിനും കാറുകൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അധ്യാപകർ സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയിട്ടുണ്ട്. മലയോര മേഖലയുടെ മറ്റ് പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലാത്തത് വലിയൊരു ആശ്വാസമായി.



വളരെ പുതിയ വളരെ പഴയ