കതിരൂർ: തലശ്ശേരി നോർത്ത് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സമാപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് ടി.കെ. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ കെ. പ്രിയ, തലശ്ശേരി നോർത്ത് ഉപജില്ല എ.ഇ.ഒ എ. പ്രശാന്ത്, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡോ. എൻ.ജെ. ബിനോയ്, പ്രധാന അധ്യാപിക ടി. സീന, കെ. ദിവാകരൻ, ഇ. പ്രവിത്ത്, എ.കെ. ഗിരീഷ്, രഞ്ജിത്ത് തോട്ടത്തി, ഇ. രാഗേഷ്, ജില്ലാ പഞ്ചായത്തംഗം എ.കെ. ശോഭ, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുജയ, കെ.വി. പവിത്രൻ, പി.സി. അജിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.എം. നിഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മത്സര വിജയികൾ:
സോഷ്യൽ സയൻസ് വിഭാഗം:
എൽ.പി വിഭാഗത്തിൽ എരഞ്ഞോളി നോർത്ത് എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക്ക് യു.പി സ്കൂൾ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക്ക് യു.പി സ്കൂൾ ഒന്നാം സ്ഥാനവും പൊന്ന്യം യു.പി സ്കൂൾ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് കതിരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മമ്പറം എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് കതിരൂർ രണ്ടാം സ്ഥാനവും നേടി. സോഷ്യൽ സയൻസ് വിഭാഗത്തിൽ മമ്പറം എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
പ്രവൃത്തി പരിചയ വിഭാഗം (വർക്ക് എക്സ്പീരിയൻസ്):
എൽ.പി വിഭാഗത്തിൽ എരഞ്ഞോളി നോർത്ത് എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും പുല്യോട് വെസ്റ്റ് എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ പിണറായി ജി.വി. ബേസിക്ക് യു.പി.എസ് ഒന്നാം സ്ഥാനവും തരുവണത്തെരു യു.പി.എസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് കതിരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും മമ്പറം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. പ്രവൃത്തി പരിചയ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് കതിരൂർ ഓവറോൾ ചാമ്പ്യന്മാരായി.
