കൂത്തുപറമ്പ്: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് കൂത്തുപറമ്പ് റെയിഞ്ച് ഓഫീസിന്റെയും വിമുക്തി ലഹരി വർജന മിഷന്റെയും ആഭിമുഖ്യത്തിൽ പാട്യത്ത് 'റിലാക്സ് സെന്റർ' പ്രവർത്തനം ആരംഭിച്ചു.
പാട്യം വില്ലേജ് ഓഫീസ് പരിസരത്തുള്ള പാർക്കിൽ ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ നിർവ്വഹിച്ചു. ലഹരിമുക്ത അന്തരീക്ഷവും മാനസിക ഉന്മേഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
