കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ താലൂക്ക് കമ്മിറ്റിയും സംയുക്തമായി ലോക മുട്ട ദിനം (World Egg Day) ആഘോഷിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സംരക്ഷണത്തിൽ മുട്ടയുടെ പ്രാധാന്യത്തെക്കുറിച്ചും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും ചടങ്ങിൽ വിദഗ്ധർ സംസാരിച്ചു. ജനപ്രതിനിധികളും വെറ്ററിനറി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
