Zygo-Ad

മട്ടന്നൂരിൽ സിപിഐഎം ഓഫീസിനു നേരെ ആക്രമണം; കോൺഗ്രസ് ആണ് പിന്നിലെന്ന് ആരോപണം.

 


മട്ടന്നൂർ: പൊറോറയിലെ സിപിഐഎം പി കെ കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ പാർട്ടി മന്ദിരത്തിന്റെ ജനൽച്ചില്ലകളും മുൻപിലെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചു. കൂടാതെ ലോക്കൽ കുടുംബ സംഗമത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും അക്രമികൾ തകർത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

മരുതായിയിൽ കെ ടി ജലീൽ എംഎൽഎ പങ്കെടുക്കുന്ന ലോക്കൽ കുടുംബ സംഗമം വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് പ്രദേശത്തെ സിപിഐഎം പ്രവർത്തകർ മുഴുവൻ പരിപാടി നടക്കുന്ന സ്ഥലത്തായിരുന്നു. ഈ അവസരം മുതലാക്കിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നതെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തെത്തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ