കൂത്തുപറമ്പ്: ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശികളായ ജാകിർ സികദാർ, സേക്ക് മുജാഫർ അലി എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുര്യാട് കുറ്റിക്കാട് ഭാഗത്തുനിന്നാണ് കൂത്തുപറമ്പ് എസ്.ഐ. സനത് എൻ. പ്രദീപും സംഘവും ചേർന്ന് പ്രതികളെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. വിൽപനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് സംശയം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
