Zygo-Ad

മാലൂരിൽ പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയ ശേഷം വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു


മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയ ശേഷം വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. വയനാട്ടിലെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പുലി ചത്തത്.

ഇന്ന് രാവിലെയോടെയാണ് മാലൂരിലെ സ്വകാര്യ തോട്ടത്തിൽ പുലിയെ കാലിൽ കെണി കുടുങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വനംവകുപ്പിന്റെ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മയക്കുവെടി വെച്ച് പുലിയെ സുരക്ഷിതമായി കൂട്ടിലാക്കുകയായിരുന്നു.

കെണിയിൽ കുടുങ്ങിയപ്പോൾ പുലിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നതായും നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങളുമാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.


വളരെ പുതിയ വളരെ പഴയ