വേങ്ങാട് : ആരോഗ്യരംഗത്ത് 40 വർഷത്തെ സേവന പാരമ്പര്യമുള്ള തലശ്ശേരി പോളി ലാബിന്റെ പുതിയ ശാഖ വേങ്ങാട് പ്രവർത്തനം ആരംഭിച്ചു. വേങ്ങാട് സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന് സമീപമാണ് ലാബ് ആരംഭിച്ചിരിക്കുന്നത്. ഡോക്ടർ എം. രാജേവ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇസിജി യൂണിറ്റിന്റെ ഉദ്ഘാടനം വേങ്ങാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പത്മനാഭൻ നിർവഹിച്ചു.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ദേശീയ അംഗീകാരങ്ങളായ എൻ.എ.ബി.എൽ, എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുകളോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തലശ്ശേരി പോളി ലാബിന്റെ 31-ാമത് ബ്രാഞ്ചാണ് വേങ്ങാട് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബർ 20 വരെ എല്ലാ ലാബ് ടെസ്റ്റുകൾക്കും 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. പ്രത്യേക ഓഫറായി വിറ്റമിൻ ഡി ടെസ്റ്റിന് 40 ശതമാനം ഇളവും നൽകുന്നുണ്ട്. കൂടാതെ വീടുകളിലെത്തി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള ഹോം കളക്ഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
