കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ എട്ടയാറിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചന്തയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
സി.ഡി.എസ് ചെയർപേഴ്‌സൺ അജിത പി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി കോമള ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ഒന്നാം വാർഡ് സി.ഡി.എസ് മെമ്പർ പ്രീത പി. സ്വാഗതവും പഞ്ചായത്തംഗം ഇ.കെ ഷീബ ആശംസയും അറിയിച്ചു.
ആഗസ്റ്റ് 21 മുതൽ 24 വരെയാണ് എട്ടയാറിൽ ഓണച്ചന്ത പ്രവർത്തിക്കുക. എട്ടയാറിന് പുറമെ വെള്ളുവയൽ ദേശസൂചികയിലും കുടുംബശ്രീ ഓണച്ചന്ത പ്രവർത്തിക്കുന്നുണ്ട്. നാടൻ ഉൽപ്പന്നങ്ങളും മറ്റ് ഗുണനിലവാരമുള്ള സാധനങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
