കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിലെ അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും ദീർഘകാല ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കൂത്തുപറമ്പ് യൂണിറ്റ് മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
ദുർഗ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.വി. പവിത്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. എം.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ബേബി ജേക്കബ് പുതിയ കോടതി സമുച്ചയം വേണമെന്ന പ്രമേയം അവതരിപ്പിച്ചു. അഡ്വ. ശ്യാം മോഹൻ എ.കെ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
വിഭാഗ് സംഘടനാ ആയാം ഇൻ ചാർജ് അഡ്വ. രാജേഷ് ഖന്ന സംഘടനാ ചർച്ചയ്ക്ക് നേതൃത്വം നൽകി. അഡ്വ. നീരജ്, അഡ്വ. ബാബുരാജ്, കെ. മനോജ് കുമാർ, സോജ, ഗംഗാധരൻ മാസ്റ്റർ, അഡ്വ. ശാന്തിനി, അഡ്വ. വി.കെ. റീന എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. നിരഞ്ജന സ്വാഗതം പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തിൽ അഡ്വ. ഐശ്വര്യ കെ. പ്രദീപ് (തൃശ്ശൂർ) ഒന്നാം സമ്മാനവും, ദിവ്യ കൃഷ്ണ (യു.എസ്.എ) രണ്ടാം സമ്മാനവും, അഡ്വ. അനഘ കെ. (കൂത്തുപറമ്പ്) മൂന്നാം സമ്മാനവും നേടി.
