Zygo-Ad

മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു; പ്രതികരിക്കാത്തതിനെ തുടർന്ന് ബൂസ്റ്റർ ഡോസ് നൽകി


മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന്നി കെണിയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ചു. ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘമാണ് പുലിയെ മയക്കുവെടി വെച്ചത്.

ആദ്യ വെടിയിൽ പുലി പൂർണ്ണമായും മയങ്ങാത്ത സാഹചര്യത്തെ തുടർന്ന് വനംവകുപ്പ് സംഘം രണ്ടാമത് ബൂസ്റ്റർ ഡോസ് കൂടി നൽകുകയായിരുന്നു. പുലി പൂർണ്ണമായി മയങ്ങിയ ശേഷം സുരക്ഷിതമായി കൂട്ടിനുള്ളിലാക്കി മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ