കൂത്തുപറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസ്സിലെ കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദ്ദനമേറ്റു. കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശി രാഘവൻ വാഴവളപ്പിലിനാണ് പരിക്കേറ്റത്.
ഇന്ന് പാറാലിൽ വെച്ചാണ് സംഭവം നടന്നത്. കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ യാത്രക്കാരനായ യുവാവിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
