മട്ടന്നൂർ: മട്ടന്നൂർ പാലോട്ടുപള്ളി മഖാം ഉറൂസിനും നബിദിന മഹാസമ്മേളനത്തിനും പ്രൗഢോജ്ജ്വലമായ തുടക്കം. വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടികൾക്ക് ആരംഭ കുറിച്ചത്.
വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന മതസൗഹാർദ്ദ പരിപാടികളും പ്രഭാഷണങ്ങളും ആത്മീയ മജ്‌ലിസുകളും നടക്കും. ഉറൂസിനോടനുബന്ധിച്ച് പ്രദേശത്ത് വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത്.
