കൂത്തുപറമ്പ്: വ്യാജമദ്യ കടത്തിനെതിരെ എക്സൈസ് നടത്തുന്ന പരിശോധനകൾക്കിടെ 26.100 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പിടിയിലായി. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിംന. പി യുടെ നേതൃത്വത്തിൽ ചൊക്ലി, മേനപ്രം, തേങ്ങക്കൂട ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
KL-18-0739 നമ്പർ ബജാജ് ഓട്ടോറിക്ഷയിൽ വിൽപനയ്ക്കായി കടത്തുകയായിരുന്നു മദ്യം. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്ള. ടി, പശ്ചിമ ബംഗാൾ സ്വദേശി സഹബിൽ എസ് എന്നിവരെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമപ്രകാരം കേസെടുത്തു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാർ, എക്സൈസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള സേനാംഗങ്ങളും പങ്കെടുത്തു.
