Zygo-Ad

കതിരൂർ വേറ്റുമ്മലിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം; മരുന്ന് തളിച്ചിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ

 


കതിരൂർ: കതിരൂർ വേറ്റുമ്മൽ പ്രദേശത്തെ ചില വീടുകളിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വ്യാപകമായി. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളെ കണ്ടുതുടങ്ങിയത്. പറമ്പുകളിലും തെങ്ങുകളിലും വീടുകളുടെ മതിലുകളിലും വൻതോതിൽ ഒച്ചുകൾ പെരുകിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

​സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൈകൊണ്ട് തൊടരുതെന്നും ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നും നാട്ടുകാർക്ക് മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും നൽകി.

​ഞായറാഴ്ച രാത്രി വൈകിയും പ്രദേശത്ത് ഒച്ചുകളെ നശിപ്പിക്കാനുള്ള മരുന്ന് തളിച്ചെങ്കിലും വ്യാപനം പൂർണ്ണമായി നിയന്ത്രിക്കാനായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ വീണ്ടും മരുന്ന് പ്രയോഗം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം ബന്ധപ്പെട്ട മറ്റ് ഉയർന്ന അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്നും വാർഡ് മെമ്പർ കെ.പി. സജിത്ത് വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ