Zygo-Ad

കനത്ത മഴ: മട്ടന്നൂർ പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു, വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂർ പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. കീഴല്ലൂർ പഞ്ചായത്തിലെ കാര തെളുപ്പ് ഭാഗത്താണ് കനാലിന്റെ ഒരു ഭാഗം ശക്തമായ വെള്ളപ്പാച്ചിലിൽ ഇടിഞ്ഞുതാണത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.

കനാൽ തകർന്നതിനെ തുടർന്ന് സമീപത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി. വീടുകളിലേക്ക് വെള്ളവും ചെളിയും കുത്തിയൊലിച്ചെത്തിയതോടെ കുടുംബങ്ങളെ ഉടൻ തന്നെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനാലിലൂടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തിയതാണ് അപകടത്തിന് കാരണമായത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കനാലിലെ ജലപാച്ചിൽ നിയന്ത്രിക്കുന്നതിനും തകർന്ന ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ