Zygo-Ad

മട്ടന്നൂർ കളറോഡ് - ആണിക്കരി - കീച്ചേരി റോഡിലൂടെയുള്ള യാത്ര ദുഷ്‌കരം; റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ

 


മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ കളറോഡ് - ആണിക്കരി - കീച്ചേരി റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും വെള്ളവും ചെളിയും കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

​മട്ടന്നൂർ - ഇരിട്ടി റോഡിലെ കളറോഡിൽ നിന്ന് കീച്ചേരി, കല്ലൂർ, മരുതായി ഭാഗങ്ങളിലേക്ക് പോകുന്ന റോഡാണ് വൻതോതിൽ തകർന്നു കിടക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികളും പ്രദേശവാസികളും ദിവസേന ആശ്രയിക്കുന്ന റോഡിൽ സ്കൂൾ വാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. റോഡിന്റെ ശോചനയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.


​മട്ടന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കുന്ന ഇരിട്ടി, ഇരിക്കൂർ റൂട്ടുകളിലേക്കുള്ള പ്രധാന ബൈപ്പാസ് റോഡാണിത്. മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന റോഡ് പിന്നീട് ജില്ലാ പഞ്ചായത്തിനും തുടർന്ന് മട്ടന്നൂർ നഗരസഭയ്ക്കും കൈമാറുകയായിരുന്നു. നഗരസഭയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്ന ഈ റോഡ് പൊതുമരാമത്ത് വകുപ്പ് തിരികെ ഏറ്റെടുക്കുകയോ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മജീദാണ് ഇതിനായി പ്രമേയം അവതരിപ്പിച്ചത്.



വളരെ പുതിയ വളരെ പഴയ