ചിറ്റാരിപ്പറമ്പ്: പ്രദേശത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ വാർഡുകളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് അധികൃതർ. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി നിർദേശം നൽകിയിരിക്കുന്നത്.
കണ്ണവം, മൊടോളി, ഇടുമ്പ, പൂഴിയോട്, തൊടിക്കളം, വട്ടോളി, മൊടപ്പത്തൂർ, കൈച്ചേരി, കോട്ടയിൽ, ചുണ്ടയിൽ എന്നീ പ്രദേശങ്ങളിലുള്ള ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. മലയോര പ്രദേശങ്ങളിലുള്ളവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
