Zygo-Ad

കൂത്തുപറമ്പ് കൈതേരിയിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.

കൂത്തുപറമ്പ്: കൈതേരിയിൽ റോഡരികിൽ വളർന്നുനിന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 55 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് എക്സൈസ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചതാണോ അതോ സ്വാഭാവികമായി വളർന്നതാണോ എന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്.

മേഖലയിൽ ലഹരി വിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ