കണ്ണവം : കണ്ണവം പൊലീസ് സ്റ്റേഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. വയനാട് സ്വദേശികളായ സബാഷ്കൻ, അജീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്. നിടുംപൊയിൽ ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരികയായിരുന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
