Zygo-Ad

താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കൂത്തുപറമ്പ്: താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. കാര്യാട്ടുപുറം സ്വദേശി കെ.പി. നബീൽ (29) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി കൂത്തുപറമ്പ് പഴയനിരത്ത് റോഡ് ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീലിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.



വളരെ പുതിയ വളരെ പഴയ