Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 


പാതിരിയാട്: കോട്ടയം രാജാസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം ക്ലാസിലെ 'ഭരണഘടന വഴിയും വട്ടികാട്ടിയും' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ പ്രധാനാധ്യാപകൻ കെ. വിനീതൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി യു. വി. സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗമ്യേന്ദ്രൻ കണ്ണംവെള്ളി വിഷയാവതരണം നടത്തി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. അധ്യാപകരായ ഇ. പ്രവിത്ത്, പി. കെ. ശ്രുതി എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ