Zygo-Ad

സംസ്ഥാനതല ബെസ്റ്റ് മദ്റസ അവാർഡ് ആറാം മൈൽ അൽ മദ്റസത്തുൽ ഇസ്ലാഹിയ്യക്ക്

 


ആറാം മൈൽ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച മികവ് പുലർത്തിയതിന് 2025–26 അധ്യയന വർഷത്തെ സംസ്ഥാനതല ബെസ്റ്റ് മദ്റസ അവാർഡ് ആറാം മൈൽ അൽ മദ്റസത്തുൽ ഇസ്ലാഹിയ്യ സ്വന്തമാക്കി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന മദ്റസ മാനേജ്‌മെന്റ് കോൺഫറൻസിൽ പി. എം. എ. സമീർ എം.എൽ.എ അവാർഡ് വിതരണം ചെയ്തു. മദ്റസ പ്രസിഡന്റ് ഒ. വി. സിദ്ധീഖ്, സെക്രട്ടറി നൗഫൽ എ. സി., അബ്ദുൽ സമദ്, റജീസ് കാരങ്ങോട്ട്, അബ്ദുൽ വാഹിദ്, ശറഫുദ്ധീൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

അക്കാദമിക മികവ്, വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, മികച്ച പഠന സൗകര്യങ്ങൾ, സജീവമായ പി.ടി.എ പ്രവർത്തനം, മത്സര പരീക്ഷകളിലെ വിജയം എന്നിവ വിലയിരുത്തിയാണ് സംസ്ഥാനതല അവാർഡിനായി ആറാം മൈൽ അൽ മദ്റസത്തുൽ ഇസ്ലാഹിയ്യയെ തെരഞ്ഞെടുത്തത്.

മദ്റസയുടെ ഈ ഉന്നത വിജയത്തിൽ പങ്കാളികളായ മുഴുവൻ അധ്യാപകർ, മാനേജ്‌മെന്റ്, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരെ ഭാരവാഹികൾ അഭിനന്ദിച്ചു.


വളരെ പുതിയ വളരെ പഴയ