കൂത്തുപറമ്പ്: ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും ഇരട്ട നേട്ടവുമായി കൂത്തുപറമ്പ് സ്വദേശി അജ്മൽ പി.കെ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലാണ് അജ്മൽ തന്റെ പേര് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗങ്ങളിൽ ഇത്തരമൊരു നേട്ടം ഒരാളെ തേടിയെത്തുന്നത്.
ഹിപ്നോട്ടിസം വിഭാഗത്തിൽ ആം കാറ്റലെപ്സി, ഹിപ്നോട്ടിക് ഗ്ലൗ അനസ്തേഷ്യ എന്നിവ പ്രദർശിപ്പിച്ച് കൈകളിൽ തീപന്തം സ്പർശിക്കുന്ന പ്രകടനത്തിനും, മെന്റലിസം വിഭാഗത്തിൽ കുപ്പിയിലും കണ്ണടയിലും നടത്തുന്ന ടെലികൈനസിസ് ഇഫക്റ്റും ഹാൻഡ്കഫ് പസിലുകൾ തുടർച്ചയായി നിർദ്ധാരണം ചെയ്യുന്ന പ്രകടനത്തിനുമാണ് റെക്കോർഡുകൾ ലഭിച്ചത്.
കൂത്തുപറമ്പ് സ്വദേശികളായ ഹനീഫയുടെയും തൻസീറയുടെയും മകനാണ് അജ്മൽ. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്തിൽ നിന്നും അജ്മൽ മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ചടങ്ങിൽ ശരീഫ് മാസ്റ്റർ സാന്നിധ്യം വഹിച്ചു.
കോഴിക്കോട് പാത് മിയ ഇന്റർനാഷണൽ അക്കാദമിയിൽ നിന്ന് ഗുരുനാഥനായ ശരീഫ് മാസ്റ്ററുടെ കീഴിൽ ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും പരിശീലനം പൂർത്തിയാക്കിയ അജ്മൽ സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ്.
