ഇരിട്ടി :ഇരിട്ടിയിൽ കാറിനടിയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച വൻ എംഡിഎംഎ ശേഖരം പോലീസ് പിടികൂടി. പരിശോധനയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്ന പ്രതികളുടെ അമിത ആത്മവിശ്വാസമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിലാണ് ലഹരിമരുന്ന് സംഘം പിടിയിലായത്.
വാഹനത്തിന്റെ അടിഭാഗത്ത് പ്രത്യേക അറകൾ ഉണ്ടാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. എന്നാൽ പോലീസിന്റെ കൃത്യമായ പരിശോധനയിൽ ലഹരിശേഖരം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേത്ത് ലഹരി കടത്ത് ശക്തമായി തടയുന്നതിന്റെ ഭാഗമായി പോലീസ് പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
