മട്ടന്നൂർ: അതിശക്തമായ മഴയിൽ കനാൽ ഇടിഞ്ഞുതാണ കീഴല്ലൂർ പഞ്ചായത്തിലെ തെളുപ്പ് തേക്കിൻകാട് പ്രദേശം വി കെ സനോജ് എംഎൽഎ സന്ദർശിച്ചു. അപകടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളും തകർന്ന കനാലിന്റെ ഭാഗങ്ങളും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി.
പ്രാദേശിക ജനപ്രതിനിധികളായ സി സജീവൻ, എൻ ഷാജിത്ത് തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു. ദുരിതത്തിലായ കുടുംബങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്നും തകർന്ന കനാലിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കനത്ത മഴയെ തുടർന്ന് പ്രദേശത്തെ പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ ത തകർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയത്. ഇതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
