കൊട്ടിയൂർ: കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് പേരാവൂർ അഗ്നിരക്ഷാ സേന ഇന്ന് രാവിലെ പുഴയിൽ നിന്ന് കണ്ടെടുത്തത്. പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്ന് രാവിലെ 10 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കളും അഗ്നിരക്ഷാ സേനയും പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
