Zygo-Ad

കെഎസ്എസ്പിഎ അർദ്ധവാർഷിക കൗൺസിൽ യോഗവും നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

കൂത്തുപറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) കൂത്തുപറമ്പ് നിയോജക മണ്ഡലം അർദ്ധവാർഷിക കൗൺസിൽ യോഗവും പുതിയതായി സംഘടനയിലേക്ക് വന്ന നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ എംഎൽഎ നിർവ്വഹിച്ചു. പെൻഷൻകാരുടെ വിവിധ ആവശ്യങ്ങളും സംഘടന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ചടങ്ങിൽ മണ്ഡലത്തിലെ പ്രമുഖ സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ